12:51pm 22 September 2026
NEWS
'ഗോഡ്‌സില്ല' ചിത്രങ്ങളിലെ ജിയ ഇനി ഓർമ്മ; നടി കയ്‌ലി ഹോട്ടിൽ വാഹനാപകടത്തിൽ മരിച്ചു
22/07/2026  01:46 PM IST
nila
ഗോഡ്‌സില്ല ചിത്രങ്ങളിലെ ജിയ ഇനി ഓർമ്മ; നടി കയ്‌ലി ഹോട്ടിൽ വാഹനാപകടത്തിൽ മരിച്ചു

 

ഹോളിവുഡ് സിനിമാപ്രേമികളുടെ പ്രിയതാരമായ കയ്‌ലി ഹോട്ടിൽ (18) വാഹനാപകടത്തിൽ മരിച്ചു. അമേരിക്കയിലെ മേരിലൻഡിലെ ഐജാംസ് വില്ലിൽ നടന്ന അപകടത്തിലാണ് താരത്തിന്റെ അപ്രതീക്ഷിത മരണം.

കയ്‌ലിയുടെ പിതാവ് ജോഷ്വ ഹോട്ടിൽ സമൂഹമാധ്യമങ്ങളിലൂടെ മരണവിവരം സ്ഥിരീകരിച്ചു. കയ്‌ലി പഠിച്ചിരുന്ന ടെക്‌സസ് സ്‌കൂൾ ഫോർ ദി ഡെഫും അനുശോചന സന്ദേശം പങ്കുവെച്ച് ആദരാഞ്ജലി അർപ്പിച്ചു.

കയ്‌ലി സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് റോഡരികിലെ കലുങ്കിൽ ഇടിച്ചുകയറുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ താരത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് മരണം സംഭവിച്ചത്. അമിതവേഗതയാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമാകുന്നത്.

2021-ൽ പുറത്തിറങ്ങിയ 'ഗോഡ്‌സില്ല വേഴ്‌സസ് കോങ്' എന്ന ചിത്രത്തിലും 2024-ലെ 'ഗോഡ്‌സില്ല x കോങ്: ദ ന്യൂ എംപയർ' എന്ന ചിത്രത്തിലും 'ജിയ' എന്ന അനാഥ പെൺകുട്ടിയായി കയ്‌ലി ഹോട്ടിൽ ശ്രദ്ധേയ പ്രകടനം കാഴ്ചവെച്ചിരുന്നു. കിങ് കോങ്ങുമായി ആംഗ്യഭാഷയിലൂടെ ആശയവിനിമയം നടത്തുന്ന കഥാപാത്രം ലോകമെമ്പാടുമുള്ള പ്രേക്ഷകരുടെ പ്രശംസ നേടി. ആ പ്രകടനത്തിനാണ് മികച്ച യുവതാരത്തിനുള്ള സാറ്റേൺ അവാർഡ് നാമനിർദേശവും കയ്‌ലിക്ക് ലഭിച്ചത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
CINEMA
img